കൊടുമണ്‍ വയല്‍പരപ്പില്‍ കൊയ്ത്തുപ്പാട്ടിന്‍റെ ഈണവും താളവും

ആറ്റിങ്ങല്‍: കൊടുമണ്‍ ഏലായില്‍ ഇനി കൊയ്ത്തുത്സവം. മഴ മാറിനിന്ന പകലില്‍ വന്‍ ജനക്കൂട്ടം ഏലാക്കരയില്‍ കൊയ്ത്തിന് വീണ്ടും സാക്ഷികളായി. വാമനപുരം നദിക്കരയില്‍ 10.5 ഏക്കറോളം വരുന്ന ഏലായില്‍ 18 വര്ഷകത്തെ ഇടവേളക്ക് ശേഷം ആദ്യമായാണ് നെല്‍കൃഷി പൂവണിഞ്ഞത്. നടന്‍പാട്ടിന്‍റെ തലപ്പെരുമ കൂടിയതോടെ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു.