റോഡുകളുടെ നവീകരണം, 1.75 കോടി അനുവദിച്ചു;

ആറ്റിങ്ങല്‍: നിയോജകമണ്ഡലത്തിലെ മരാമത്ത് റോഡുകളുടെ നവീകരണത്തിന് 1.75 കോടി രൂപ അനുവദിച്ചതായി ബി.സത്യന്‍ എം.എല്‍.എ അറിയിച്ചു. ആറ്റിങ്ങല്‍ തോട്ടവാരം (25 ലക്ഷം രൂപ), നിലക്കാമുക്ക് കായിക്കര (50 ലക്ഷം), കിളിമാനൂര്‍ കെഎസ്ആആര്‍ടിസിക്ക് സമീപം പഴയ എംസി റോഡ്‌ (23 ലക്ഷം) എന്നീ റോഡുകളാണ് നവീകരിക്കുന്നത്.