ബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ അപകടം: യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആറ്റിങ്ങല്‍: അപകടത്തില്‍ സ്കൂട്ടര്‍ സ്വകാര്യ ബസിനടിയില്‍പെട്ടെങ്കിലും റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന്‍ നിസ്സാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശി ഭുവനചന്ദ്രന്‍ (55) ആണ് അപകടത്തില്‍പ്പെട്ടത്. ചിറയിന്‍കീഴില്‍ നിന്ന് ആറ്റിങ്ങലിലേക്ക് അമിതവേഗത്തില്‍ വന്ന ബസ്‌ രാമച്ചംവിളയിലാണ് സ്കൂട്ടറുമായി കൂട്ടിയിടി ഉണ്ടായത്.