ബ്ലീച്ചിംഗ് പൌഡര്‍ ബാഗുകള്‍ പുകഞ്ഞു: നാട്ടുകാര്‍ പരിഭ്രാന്തരായി

ആറ്റിങ്ങല്‍: വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ പ്ലാന്റില്‍ എത്തിച്ചു ഗോഡൌനിലടുക്കിയ 16 ടണ്ണോളം ബ്ലീച്ചിംഗ് പൌഡര്‍ ബാഗുകള്‍ പുകഞ്ഞു രൂക്ഷഗന്ധത്തോടെ വാതകം പുറത്തെത്തിയത് പരിഭ്രാന്തി പരത്തി. അപകടം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതിനാല്‍ ഒഴിവാക്കാനായത് വന്‍ പ്രതിസന്ധി. ബ്ലീച്ചിംഗ് പൌഡര്‍ ബാഗുകള്‍ നനഞ്ഞാണ് പുകഞ്ഞതെങ്കില്‍ വെള്ളമൊഴിച്ച് കെടുത്താന്‍ ആകില്ലാന്നു രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്റ്റേഷന്‍ ഓഫീസര്‍ സേവ്യര്‍ ലോപ്പസ്, ലീഡിംഗ് ഫയര്‍മാന്‍ ഹരീഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു. സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് അപകടം തടയാനും വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും സാധിക്കുകയുണ്ടായി.