ഇനി സര്‍ക്കാരിന്‍റെ സൗജന്യ വൈഫൈ ഗ്രമാമാകാന്‍ ഒരുങ്ങി ആറ്റിങ്ങലും

ആറ്റിങ്ങല്‍: ജില്ലയുടെ ഗ്രാമപ്രദേശങ്ങളിലും സര്‍ക്കാര്‍ വക സൗജന്യമായി വൈഫൈ എത്തുന്നു. ഏഴു മാസത്തിനകം സംസ്ഥാനത്ത് സ്ഥാപിക്കുന്ന 2000 വൈഫൈ ഹോട്സ് സ്പോട്ട്കളുടെ പട്ടികയില്‍ ആറ്റിങ്ങല്‍, ചിറയിന്‍കീഴ്‌, വര്‍ക്കല, കിളിമാനൂര്‍ മേഖലകളെയും ഉള്‍പ്പെടുത്തി. കളക്ടറെറ്റില്‍ തയ്യാറാക്കിയ പട്ടിക ഐടി മിഷന്‍ അംഗീകരിച്ചു പദ്ധതി നടപ്പാക്കുന്ന ബിഎസ്എന്‍എല്ലിനു കൈമാറിയിട്ടുണ്ട്. അടുത്തമാസം പ്രവര്‍ത്തി തുടങ്ങും. 4 മാസത്തിനുള്ളില്‍ രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.