സ്പാര്‍ക്കിലുണ്ടാകുന്ന പിഴവുകള്‍ പരിഹരിക്കണമെന്ന് അസോസിയേഷന്‍

ആറ്റിങ്ങല്‍: ജീവനക്കാരുടെ ശമ്പള, ആനുകൂല്യ വിതരണ സംവിധാനമായ സ്പാര്‍ക്കിലെ പിഴവുകള്‍ അടിയന്തിരമായി പരിഹരിച്ചു ജീവനക്കാര്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമെന്ന് കേരള പ്രദേശ്‌ സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ആറ്റിങ്ങല്‍ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്പാര്‍ക്കിലെ പ്രശ്നങ്ങള്‍ മൂലം ശമ്പളവിതരണം പോലും കൃത്യദിവസങ്ങളില്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ് എന്ന് യോഗം ചൂണ്ടിക്കാട്ടി.