ആറ്റിങ്ങല്‍ നഗരസഭയുടെ രണ്ടാം വാര്‍ഷികാഘോഷം

ആറ്റിങ്ങല്‍: നഗരസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊതുജനത്തിന് ന്യായവില നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്ന നന്മ പദ്ധതിക്കു കേരളപ്പിറവി ദിനത്തില്‍ തുടക്കം. നഗരസഭ ഓഫീസ് വളപ്പിലെ കാന്റീലാണ് ആദ്യ നന്മ ഭക്ഷണശാല പ്രവര്ത്തി ക്കുക. കുടുംബശ്രീ പ്രവര്‍ത്തകാരാണ് മേല്‍നോട്ടം . 30 രൂപക്ക് ഊണ്, 6 രൂപക്ക് ചായ, മൂന്ന് രൂപക്ക് വട, ബജി ഉള്‍പ്പെ ടെ ചെറുകടികള്‍ ഇവിടെ ലഭിക്കും. ഊണിനൊപ്പം മീന്‍കറി വേണമെങ്കില്‍ അധികമായി 20 രൂപ നല്‍കണം