ഇനി സമ്പൂര്‍ണ തെരുവ്നായ വന്ധ്യംകരണ നഗരമെന്ന ഖ്യാതി ആറ്റിങ്ങലിന് സ്വന്തം

ആറ്റിങ്ങല്‍: കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ തെരുവ് നായ വന്ധ്യംകരണ – പേവിഷബാധ വിമുക്ത നഗരസഭയായി ആറ്റിങ്ങല്‍. ഇതിന്‍റെ പ്രഖ്യാപനം 8ന് വൈകിട്ട് 4ന് സായിഗ്രാമത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിക്കും. സായിഗ്രാമത്തിന്‍റെ സഹായത്തോടെയാണ് ആറ്റിങ്ങല്‍ നഗരസഭ പദ്ധതി നടപ്പാക്കിയത്. 490 തെരുവ് നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇതിനായി ആറ്റിങ്ങല്‍ മൃഗാശുപത്രിയില്‍ പ്രത്യേകം ഓപറേഷന്‍ തീയറ്റര്‍ സജ്ജമാക്കിയിരുന്നു.