കേരളത്തിന്‍റെ കാത്തിരിപ്പിന് വിരാമം, എല്ലാ ആരാധക കണ്ണുകളും കാര്യവട്ടത്തിനെ ഉറ്റുനോക്കും

കാത്തിരിപ്പിന് വിരാമം! കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലാന്റെ ടി 20 മത്സരത്തിനായി നാടൊരുങ്ങി. നഗരം ഇന്നലെ മുതല്‍ കനത്ത സുരക്ഷ വലയത്തിലാണ്. 2500 ലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. മഴ പെയ്യരുതേ എന്ന പ്രാര്ത്ഥാനയിലാണ്‌ ഓരോ ആരാധകരും. ആരാധക സമൂഹം തങ്ങളുടെ പ്രിയ ക്രികറ്റ് താരങ്ങളെ ഒരുനോക്കു കാണാനും കളിയുടെ യദാര്‍ത്ഥ ത്രില്‍ ആസ്വദിക്കാനും കാത്തിരിക്കുകയാണ്‌.