കേരളപ്പിറവി ആഘോഷങ്ങള്‍; മികവേകാന്‍ 1 മുതല്‍ 61 വരെയുള്ള പ്രായക്കാര്‍ ഒത്തുചേര്‍ന്നു

ആറ്റിങ്ങല്‍: സോപാന സംഗീതത്തിന്‍റെ അകമ്പടിയില്‍ 1 മുതല്‍ 61 വരെ പ്രായമുള്ളവര്‍ കാര്‍ത്തികവിളക്കുകളിലെ മണ്ചിരാതില്‍ ദീപം തെളിയിച്ച് കേരളപ്പിറവിയുടെ അറുപത്തിഒന്നാം വാര്‍ഷികം ആഘോഷിച്ചു. ചെമ്പൂര്‍ യുവശക്തി സാംസ്‌കാരിക സംഘടനയാണ് വേറിട്ട ആഘോഷ പരിപാടികളിലൂടെ കേരളപ്പിറവി വര്ണാഭമാക്കിയത്. നാട്ടുകാര്‍ മുതല്‍ സാമൂഹിക സാംസ്കാരിക നേതാക്കള്‍ വരെ പങ്കാളികളായ ചടങ്ങില്‍ ഒരു വയസ്സുകാരന്‍ കര്‍ണന്‍ മുതല്‍ 61 വയസുകാരി വിജയമ്മ വരെയാണ് ദീപം തെളിയിച്ചത്. തുടര്‍ന്ന് ക്വിസ് മത്സരവും യുവശക്തിയിലെ കലാകാരന്മാരുടെ ചെണ്ട മേളവും അരങ്ങേറി.