പൊതുപൈപ്പ് പൊട്ടി ജലം പാഴാകുന്നു

ആറ്റിങ്ങല്‍: ‘വെള്ളം വെള്ളം സര്‍വത്ര, എന്നാല്‍ ഈ പാഴായി പോകുന്നത് നമ്മുടെ ആറ്റിങ്ങല്‍ നഗരസഭയുടെ പരിധിയില്‍ തന്നെ. ‘ഇന്നു ആഡിറ്റോറിയ’ത്തിന് അടുത്തായി പൈപ്പ്‌ലൈന്‍ പൊട്ടി വെള്ളം പാഴായിട്ട് രണ്ട് ദിനങ്ങള്‍ കഴിഞ്ഞു. വെള്ളം ഒഴുകി റോഡിന്‍റെ ഭാഗത്തായി പാഴായി കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് ഒരു തുള്ളി ജലത്തിനായി ജനങ്ങള്‍ പലസ്ഥലങ്ങളിലും അലഞ്ഞു. ആ ദുരവസ്ഥ ഇനി ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയില്‍ കഴിയുകയാണ്. ഓരോര്‍ത്തരും. അപ്പോഴിതാ പൊതുപൈപ്പ് പൊട്ടി ഇങ്ങനെ ജലം മലിനമാകുന്നു . അധികൃതര്‍ ഇത് ശ്രദ്ധിക്കാത്ത പക്ഷം അമൂല്യമായ ജലം ഇങ്ങനെ പാഴാകുക തന്നെ ചെയ്യും. എത്രയും പെട്ടെന്ന് നടപടി കൈക്കൊണ്ട് ഈ പ്രശ്നം പരിഹരിക്കേണ്ടത് അനിവാര്യമാണ്.