നോട്ടു നിരോധന വാര്‍ഷിക സൂചകമായി കരിദിനം ആചരിച്ചു

ആറ്റിങ്ങല്‍: നോട്ട് നിരോധനത്തിന്‍റെ ഒന്നാംവാര്‍ഷികദിനം കോണ്‍ഗ്ര സ് ബ്ലോക്ക് കമ്മിറ്റി കരിദിനമായി ആചരിച്ചു. കച്ചേരിനടയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ഡിസിസി ജന.സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനത്തിന്‍റെ ഒന്നാംവാര്‍ഷികം വ്യാപാരി വ്യവസായിസമിതി കരിദിനമായി ആചരിച്ചു. എസ്.ബി.ഐ പ്രധാന ശാഖയ്ക്ക് മുന്നിലേക്ക് മാര്ച്ചും ധര്‍ണയും നടത്തി.