വീണ്ടും ജിഎസ്ടിയില്‍ അഴിച്ചുപണി

ജിഎസ്ടി നിരക്കില്‍ വ്യതിയാനം. ജിഎസ്ടി കാരണം വന്‍ വിലക്കയറ്റം ഉണ്ടായ ഹോട്ടല്‍ ഭക്ഷണത്തിന്‍റെ നികുതി ഒറ്റയടിക്ക് മൂന്നിലൊന്നായി കുറച്ചും ഇരുന്നിലേറെ ഉല്പ്പ്ന്നങ്ങളുടെ നികുതി താഴ്ത്തിയും ജിഎസ്ടി നിരക്കില്‍ സമഗ്ര അഴിച്ചുപണി. പുതിയ നിരക്കുകള്‍ 15ന് പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. ജിഎസ്ടി കൌണ്സിലിന്‍റെ തീരുമാനപ്രകാരം 178 ഉല്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് താഴും. ജൂലൈ ഒന്നിന് ജിഎസ്‌ടി നടപ്പാക്കിയത്തിന് ശേഷം ആദ്യമായാണ് ഇത്രയേറെ ഉത്പന്നങ്ങള്‍ക്ക് നികുതി കുറക്കാന്‍ കൌണ്സില്‍ തീരുമാനിക്കുന്നത്‌.