സ്കൂള്‍ വികസനത്തിനായി ഫണ്ട് അനുവദിച്ചു

ആറ്റിങ്ങല്‍: സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ മികവിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് 38 ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ആധുനിക ലബോറട്ടറി – ലൈബ്രറി സൗകര്യം ഒരുക്കാനായി kerala infrastractor and technology for education മുഖേന 42 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അതില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ രണ്ട് സ്കൂളുകള്‍ക്ക് ഓരോ കോടി രൂപ വീതം അനുവദിച്ചതായി അഡ്വ. ബി. സത്യന്‍ എം.എല്‍.എ അറിയിച്ചു.