നാലുവരിപ്പാത പദ്ധതി; കളക്ടരുടെ സംഘം സ്ഥലം സന്ദര്‍ശിച്ചു

ആറ്റിങ്ങല്‍: പട്ടണത്തിലുള്ളിലെ രൂക്ഷഗതാഗതകുരുക്കുകള്‍ക്ക് പരിഹാരമായ മൂന്നുമുക്ക് – പൂവന്‍പാറ ദേശീയപാത നാലുവരി പദ്ദതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ കെ.വാസുകിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ബി.സത്യന്‍ എം.എല്‍.എ ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാ കളക്ടര്‍ പരാതി പരിഹാര അദാലത്തിന് ഇന്നലെ ആറ്റിങ്ങലില്‍ എത്തിയ കളക്ടര്‍ നാലുവരിപ്പാത മേഖലയില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയത്.