കലകളുടെ ഉത്സവത്തിന് അഴൂര്‍ സ്കൂളില്‍ തിരിതെളിഞ്ഞു

ആറ്റിങ്ങല്‍: ഇന്നും നാളെയും അഴൂര്‍ സ്കൂളില്‍ കലയുടെ ഉത്സവമേളം. അഴൂര്‍ ഗവ. ഹയര്‍സെക്കന്ഡ‍റി സ്കൂളില്‍ നാലുദിനം നീളുന്ന ആറ്റിങ്ങല്‍ വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോല്സകവം ഉദ്ഘാടനം ഡപ്യുട്ടി സ്പീക്കര്‍ വി.ശശി നിര്‍ വ ഹിച്ചു. കാലഘട്ടത്തിനനുസൃതമായ തരത്തില്‍ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നും നാളെയും ഹൈസ്കൂള്‍ അംഗണത്തിലെ പ്രധാന വേദിയില്‍ കലാമത്സരങ്ങള്‍ നടക്കും. നാളെ വൈകിട്ട് 3ന് സമാപന സമ്മേളനം ഡോ.എ.സമ്പത്ത് എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. ഉപജില്ലയിലെ 90 സ്കൂളുകളില്‍ നിന്നുള്ള 3500 വിദ്യാര്‍ഥികളാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.