പ്രഭാത ഭക്ഷണവും മധുരവും വിതരണം ചെയ്തു

ആറ്റിങ്ങല്‍: ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനത്തില്‍ എംപ്ലോയീസ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ - എക്കോയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരുണാലയത്തില്‍ അന്തേവാസികള്‍ക്ക് പ്രഭാത ഭക്ഷണവും മധുരവും വിതരണം ചെയ്തു. ആറ്റിങ്ങല്‍ ബോയ്സ് സ്കൂള്‍ ജംഗ്ഷനിലെ ഇന്ദിരാഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.