നാലുവരി പദ്ദതിക്കായി 24.77 കോടി രൂപ അനുവദിച്ചു

ആറ്റിങ്ങല്‍: പട്ടണത്തിലെ രൂക്ഷമായ ഗതാഗത കുരുക്കുകള്‍ക്ക് പരിഹാരമായ മൂന്നുമുക്ക് - പൂവന്‍പാറ ദേശീയപാത നാലുവരി പദ്ധതി നടപ്പാക്കാന്‍ 24.77 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. നേരത്തെ നാലുവരിപ്പാത നിര്‍മ്മാണത്തിന് അനുവദിച്ചിരുന്ന 22.75 കോടി രൂപക്ക് പുറമേ 2.02 കോടി രൂപ അധികമായാണ് അനുവദിച്ചിട്ടുള്ളത്. നിലവിലെ ദേശീയപാതയില്‍ മൂന്നുമുക്ക് മുതല്‍ പൂവന്‍പാറ വരെ 3km ദൂരം 20 മീറ്റര്‍ വീതിയില്‍ നാലുവരിയായി വികസിപ്പിക്കുന്നതാണ് പദ്ധതി.