ജില്ലാ കലോത്സവത്തിന് പന്തല്‍ കാല്‍ നാട്ടു കര്‍മം നിര്‍വഹിച്ചു

ആറ്റിങ്ങല്‍: ജില്ല കേരള സ്കൂള്‍ കലോല്‍സവത്തിന്‍റെ പന്തല്‍ കാല്‍ നാട്ടു കര്‍മം ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ നിര്‍വഹിച്ചു. ഡിസംബര്‍ 5 മുതല്‍ 8 വരെ നടത്തുന്ന കലോത്സവത്തിന്‍റെ മുഖ്യവേദി ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ്. പുറമേ ഡയറ്റ്, ടൌണ്‍ യുപി സ്കൂള്‍, മുനിസിപ്പല്‍ ലൈബ്രറി ഹാള്‍ എന്നിവിടങ്ങളിലായി തയാര്‍ ചെയ്യുന്ന 12 വേദികളിലായിരിക്കും കലോല്‍സവം അരങ്ങേറുക. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ രമണി അധ്യക്ഷത വഹിച്ചു.