പോസ്റ്റ്‌ ഓഫീസിലെ സെര്‍വര്‍ പണി മുടക്കി; ഉദ്യോഗാര്‍ഥികള്‍ വലഞ്ഞു

ആറ്റിങ്ങല്‍: സെര്‍വര്‍ പണി മുടക്കി, കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ഗ്രാമീണ്‍ ഡാക് സേവക് നിയമനത്തിന് റജിസ്ട്രെഷന്‍ ഫീസടയ്ക്കാന്‍ ആറ്റിങ്ങല്‍ ഹെഡ് പോസ്റ്റ്‌ ഓഫീസില്‍ രാവിലെ എത്തിയവര്‍ക്ക് വൈകിട്ട് 4 മണിയായിട്ടും പണം അടക്കാന്‍ കഴിയാത്ത സ്ഥിതി. വിവിധ മേഘലകളില്‍ നിന്ന് എത്തിയ 500 ഓളം ഉദ്യോഗാര്‍ഥികളാണ് ശരിക്കും വലഞ്ഞത്. സൈറ്റ് ലഭിക്കാത്തതിനാല്‍ ഒരാളുടെ പോലും ഫീസ്‌ എടുക്കാന്‍ കഴിയാത്ത സ്ഥിതി. സെര്‍വര്‍ പണി മുടക്കി തകരാറാണെന്നും ഉടന്‍ പരിഹരിക്കപ്പെടുമെന്നും ഉറപ്പ് പലകുറി ഉണ്ടായെങ്കിലും വൈകിട്ടായിട്ടും ഒരാള്‍ക്ക് പോലും പണം അടക്കാന്‍ കഴിഞ്ഞില്ല.