പടയൊരുക്കം ആറ്റിങ്ങലില്‍

ആറ്റിങ്ങല്‍: യു.ഡി.എഫ് പടയൊരുക്കം ജാഥയ്ക്ക് യു.ഡി.എഫ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് 3മണിക്ക് മാമത്ത് വന്‍ സ്വീകരണം നല്‍കി . മൂന്നുമുക്ക് ജംഗ്ഷനിലെത്തിയ ജാഥയെ വാദ്യമേളങ്ങളുടെയും ഇരുചക്രവാഹന റാലിയുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ച്‌ സമ്മേളന നഗരിയിലേക്ക് കൊണ്ട് പോകുകയായിരുന്നു . സ്വീകരണ സമ്മേളനത്തില്‍ യു.ഡി.എഫ്. സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രസംഗിച്ചു.