ദേശീയ ബാലതരംഗം ശലഭ മേള

ആറ്റിങ്ങല്‍: ദേശീയ ബാലതരംഗം ചിറയിന്‍കീഴ്‌ , വര്‍ക്കല താലൂക്ക് തല ശലഭമേള 2, 3, 10 തീയതികളില്‍ ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തും. 9 വയസ്സുവരെ തളിര്‍രംഗം, 12 വയസ്സുവരെ കതിരംഗം, 15 വരെ മലരംഗം, 18 വരെ നിറതരംഗം എന്നിങ്ങനെ നാലു വിഭാഗങ്ങളായാണ് മത്സരയിനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.