കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി ആറ്റിങ്ങല്‍

ആറ്റിങ്ങല്‍: കരാട്ടെ ഡോ.ഗോജുകാനും ടി.എസ്.ജി.എ കരാട്ടെ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഗോജുകാന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ 13 സ്വര്‍ണവും 8 വെള്ളിയും 5 വെങ്കലവും നേടി ആറ്റിങ്ങല്‍ ടീം മൂന്നാം സ്ഥാനം നേടി. കരാട്ടെ മത്സരരംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഓപ്പണ്‍ ചാമ്പ്യന്‍ഷി പ്പില്‍ ഒന്നാണ് ഗോജുകാന്‍ ചാമ്പ്യന്‍സ് ലീഗ്.