ലോകഭിന്നശേഷിദിനാചരണം ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങല്‍: വിദ്യഭ്യാസ ജില്ലാതല ലോകഭിന്നശേഷിദിനാചരണം ഗവ.മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. ആര്‍.എം.എസ്.എയും ഐ.ഇ.ഡി.എസുമായി സഹകരിച്ചായിരുന്നു ദിനാചരണം. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.