കലകളുടെ ഉത്സവത്തിന് ആറ്റിങ്ങലില്‍ തുടക്കം

ആറ്റിങ്ങല്‍: രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ആറ്റിങ്ങല്‍ ആതിഥേയത്വം വഹിക്കുന്ന റവന്യുജില്ല കലോത്സവത്തിന്‍റെ ആരവത്തില്‍ പട്ടണം. സ്റ്റേജുകളില്‍ വിവിധ കലകളുടെ നിറസാന്നിദ്ദ്യം. ഇന്ന് മുതല്‍ ഇനി നാലു ദിനങ്ങള്‍ ആസ്വാദക മനസ്സകളില്‍ ഉത്സവനാളുകളാണ്. മുന്‍പ് 2015ല്‍ ആണ് പട്ടണത്തിലേക്ക് മേള വിരുന്നെത്തിയത്. ഇന്നത്തെ കാലഘട്ടത്തില്‍ കലകള്‍ വെറും കലോത്സവ വേദികളില്‍ മാത്രം ഒതുങ്ങി പോകേണ്ട അവസ്ഥ വന്നു. എന്നാല്‍ ആസ്വാദക മനസ്സുകളില്‍ എന്നും കലകള്‍ക്ക് ഉള്ള സ്ഥാനം ഒരു മങ്ങലും ഏല്‍ക്കാതെ നിലനില്‍ക്കുന്നു.