ഹോട്ടലുകളില്‍ പരിശോധന, പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു

ആറ്റിങ്ങല്‍: ജില്ല കലോത്സവവുമായി ബന്ധപ്പെട്ട് നഗരസഭാ ആരോഗ്യവിഭാഗം പട്ടണത്തിലും മത്സരവേദികള്‍ക്ക് സമീപത്തെ ഹോട്ടലുകളിലും ബേക്കറികളിലും നടത്തിയ പരിശോധനയില്‍ 11 ഇടത്ത് നിന്നും മനുഷ്യോപയോഗമല്ലാത്ത ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. കൂടാതെ കടകളില്‍ നിന്നും പുകയില ഉല്പ്പന്നങ്ങളും പിടിച്ചെടുത്തു. സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും നടപടി തുടരുമെന്നും സെക്രട്ടറി അറിയിച്ചു.