കുട്ടികളുടെ ഭക്ഷണശാലയാണ് കലോസവവേദിയിലെ മിന്നും താരം

ആറ്റിങ്ങല്‍: കലക്കൊപ്പം കലോത്സവവേദികളെ സേവനഭൂമി കൂടിയാക്കി എന്‍.എസ്.എസ് വോളന്റിയേഴ്സ്. വേദികള്‍ക്ക് സമീപം ഭക്ഷണ സ്റാളുകള്‍ ഒരുക്കി കുറഞ്ഞ ചെലവില്‍ ആഹാരം നല്കിയ അതില്‍ നിന്ന് കിട്ടുന്ന ലാഭം സേവനപ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയാണ്‌ ലക്ഷ്യം. ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറിസ്കൂള്‍, ആതിഥേയ വിദ്യാലയത്തിലെ എന്‍.എസ്.എസ് യുണിറ്റുമൊക്കെ സമാന ദൗത്യവുമായി രംഗത്തുണ്ട്.