ഹരീഷിന്‍റെ കഥകളിയുടെ വിജയ ഗാഥ തുടരും

ആറ്റിങ്ങല്‍: കഥകളി സിംഗിളില്‍ തുടര്‍ച്ചയായ് അഞ്ചു വിജയത്തിന്‍റെ തിളക്കത്തില്‍ കൂന്തള്ളൂര്‍ പ്രേംനസീര്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എച്ച്.ഹരീഷ് ജില്ല സ്കൂള്‍ കലോത്സവ വേദികളോട് വിടപറയുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അപ്പീലിന്‍റെ പിന്‍ബലത്തില്‍ ജില്ലാകലോത്സവ വേദിയിലെത്തി ഒന്നാംസ്ഥാനം കുറിച്ച ഹരീഷിനു ഹൈസ്കൂള്‍, പിന്നിട്ട് ഹയര്‍ സെ ക്കന്‍ഡ റിയിലെത്തിയിട്ടും എതിരാളികളില്ല. കൂടാതെ ഹരീഷ് പ്രഗല്‍ഭ കഥകളി നടന്‍ ആറ്റിങ്ങല്‍ മനുവിന്‍റെ ശിഷ്യന്‍ കൂടിയാണ്.