കലോത്സവ അരങ്ങൊഴിഞ്ഞപ്പോള്‍ മഴയുമെത്തി

ആറ്റിങ്ങല്‍: കലോത്സവ ദിനങ്ങളില്‍ കനിവ് കാട്ടിയ മഴ മേളയുടെ കര്‍ട്ടന്‍ വീണതിന് പിന്നാലെ ആറ്റിങ്ങലില്‍ ശക്തമായി പെയ്തിറങ്ങി. കഴിഞ്ഞ ദിവസം ഉച്ചക്ക് ആകാശവും സംഘാടകരുടെ മനസ്സും മൂടി മഴമേഘങ്ങള്‍ മേളനഗരിക്ക് മുകളിലെത്തിയെങ്കിലും ഏതാനും തുള്ളി ചാറി പിന്‍വാ ങ്ങുകയായിരുന്നു. ഇന്നലെ സമാപന സമ്മേളനം കഴിഞ്ഞ് വൈകിട്ട് ആറരമണിയോടെ കുട്ടികളും നാട്ടുകാരുംപിരിഞ്ഞ് ഏറെ വൈകും മുന്‍പ് തന്നെ കനത്ത മഴയെത്തി.