ജില്ലാ കലോസവത്തില്‍ യു.പിതല ഓവറോള്‍ ആറ്റിങ്ങലിന്

ആറ്റിങ്ങല്‍: ജില്ലയുടെ കൗമാരകലാമേളക്ക് കൊടിയിറങ്ങുമ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കലാകിരീടം തിരുവനന്തപുരം നോര്‍ത്ത് ഉപജില്ലക്ക്. ഹൈസ്കൂള്‍ വിഭാഗത്തില്‍ കിളിമാനൂര്‍ കപ്പുയര്‍ത്തിയപ്പോള്‍ യു.പിയില്‍ ആതിഥേയരായ ആറ്റിങ്ങലിനാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്‌ . ഹയര്‍സെക്കന്‍ഡറി 369 പോയിന്റ് നേടിയാണ്‌ നോര്‍ത്തിന്‍റെ വിജയപ്പോരാട്ടം. 347 പോയിന്‍ റ്റോടെ സൗത്ത് ഉപജില്ല രണ്ടാം സ്ഥാനക്കാരായി. 339 പോയിന്റോടെ ആറ്റിങ്ങലിനാണ് മൂന്നാം സ്ഥാനം.