കൊല്ലമ്പുഴ കൊട്ടാരത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ആറ്റിങ്ങല്‍: കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരത്തിന് പുതിയ മുഖം. തിരുവിതാംകൂറിന്‍റെ അമ്മവീടും, ആറ്റിങ്ങല്‍ കലാപത്തിന്‍റെ തരംഗഭൂമിയും ആറ്റിങ്ങല്‍ നാട്ടുരാജ്യത്തിന്‍റെ ആസ്ഥാന കൊട്ടാരക്കെട്ടുകളുമായ കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാരക്കെട്ടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് തുടക്കം കുറിച്ചു. ചരിത്ര സ്മാരകളുടെ ഈറ്റില്ലം തന്നെയാണ് കൊല്ലമ്പുഴ കോയിക്കല്‍ കൊട്ടാര സമുച്ചയം. ഏറെ നാള്‍ നീണ്ട സമരങ്ങളുടേയും പ്രതിഷേധ പ്രവര്‍ ത്തനങ്ങള്‍ക്കും ഒടുവിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ്‌ ഏറ്റെടുത്തത്. ഇവിടം നേരിട്ട് സന്ദര്‍ശിച്ച മുന്‍ ദേവസ്വം ബോര്‍ഡ്‌ അംഗം അജയ് തറയിലിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ശുപാര്‍ശ ചെയ്ത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്.