പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയപര്യാപ്തരാകാന്‍ ആറ്റിങ്ങലില്‍ പദ്ദതികള്‍ക്ക് തുടക്കമായി

ആറ്റിങ്ങല്‍: പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയും നെല്ല്, വാഴ കൃഷികളുടെ വ്യാപനവും ലക്ഷ്യമിട്ട് നഗരസഭയില്‍ 25 ലക്ഷത്തോളം രൂപ ചെലവിട്ടുള്ള സമഗ്രകൃഷി പദ്ദതികള്‍ക്ക് തുടക്കംകുറിച്ചു. തെരഞ്ഞടുത്ത 23 കര്‍ഷകരെ ഉള്‍പ്പെടുത്തി 5 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടപ്പാക്കാനും തീരുമാനിച്ചു. പദ്ധതി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്‌ കര്‍ഷ കര്‍ക്ക് പമ്പ്സെറ്റ് കൈമാറി നിര്‍വഹിച്ചു.