ജലവിതരണം മുന്‍കരുതല്‍ സ്വീകരിക്കണം

ആറ്റിങ്ങല്‍: ജലഅതോറിറ്റി വലിയകുന്ന്‍, അവനവഞ്ചേരി ശുദ്ധജല വിതരണ പ്ലാന്റുകള്‍, പമ്പ്ഹൗസുകള്‍ എന്നിവിടങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം, വൈദ്യുതി തകരാറുമൂലം ശരിയായ രീതിയില്‍ പംബിംഗ് നടക്കുന്നില്ല. അതിനാല്‍ നഗരസഭ, നെല്ലനാട്, അഴൂര്‍, കിഴുവിലം, ചിറയിന്‍കീഴ്‌, വക്കം, അഞ്ചുതെങ്ങ്, കടക്കാവൂര്‍ എന്നിവിടങ്ങളിലെ ജലവിതരണം ശരിയായ രീതിയില്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് എഇഇ അറിയിച്ചു.