കെ.കരുണാകരന്‍ അനുസ്മരണം

ആറ്റിങ്ങല്‍: ലീഡര്‍ സാംസ്കാരിക വേദിയുടെ കെ.കരുണാകരന്‍ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. എസ്.എസ് ഹരിഹരഅയ്യര്‍ പുരസ്‌കാരം മുന്‍ കെപിസിസി അംഗം ആലംകോട് ചന്ദ്രനും വക്കം റഷീദ് പുരസ്ക്കാരം വി.ജയകുമാറിനും നല്കി . പഠനോപകരണം കെ.ചന്ദ്രബാബുവും ക്രിസ്തുമസ് കിറ്റ്‌ പി.ഉണ്ണികൃഷ്ണനും വിതരണം ചെയ്തു.