പുണ്യതീര്‍ഥാടനത്തിന് ഇന്ന് കൊടിയിറക്കം

വര്‍ക്കല: ആത്മീയതയ്ക്കും ജ്ഞാനത്തിനും വഴിവിളക്കായ ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് സമാപനം. ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ 8 തീര്‍ഥാടന ലക്ഷ്യങ്ങളെ സക്ഷാല്‍ക്കരിച്ചുള്ള മടങ്ങിപ്പോക്കില്‍ പതിനായിരങ്ങള്‍ ചെമ്പഴന്തിയിലും അരുവിക്കരയിലും മരുത്വാമലയിലും ഗുരുവിന്‍റെ അനുഗ്രഹം തേടിയെത്തി. ഇന്ന് 4 മണിക്ക് പ്രതിമാ പ്രതിഷ്ഠ കനകജൂബിലി സമാപന സമ്മേളനവും തീര്‍ഥാടന സമ്മേളനത്തോട് കൂടി 2017ലെ ശിവഗിരി തീര്‍ഥാടനത്തിന് കൊടിയിറങ്ങും.