ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രിയുടെ അവസ്ഥ പരിതാപകരം

ആറ്റിങ്ങല്‍: താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനകീയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പെട്ട തീരദേശ ഗ്രാമപഞ്ചായത്തുകളിലെ സാധാരണ ജനങ്ങള്‍ക്ക് അത്താണിയായിരുന്ന ചിറയിന്‍കീഴ്‌ താലൂക്ക് ആശുപത്രി അധികൃതരുടെ അവഗണനയില്‍ ശോചനീയമായതിനെ തുടര്‍ന്ന് പ്രതിഷേധിച്ചായിരുന്നു ആശുപത്രിയങ്കണത്തിലേക്ക് ഉപരോധ സമരവും മാര്‍ച്ചും നടത്തിയത്. കെ.പി.സി.സി അംഗം എം.എ. ലത്തീഫ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.