കലാഭവന്‍ മണി ജന്മദിനാഘോഷങ്ങള്‍

ആറ്റിങ്ങല്‍: കലാഭവന്‍ മണി സേവനസമിതിയുടെ കലാഭവന്‍ മണി ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. സായി ഗ്രാമത്തില്‍ ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമിതി സ്ഥാപക പ്രസിഡന്റ് അജില്‍ മണിമുത്ത് അധ്യക്ഷത വഹിച്ചു. സി.ഐ. അനില്‍കുമാര്‍, ഡോ.പി.രാധാകൃഷ്ണന്‍ നായര്‍, നടന്‍ പ്രേം കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കല്‍, പിറന്നാള്‍ സദ്യ, അന്നദാനം എന്നിവ നടന്നു.