ഭീമ ജുവലെഴ്സ് ഫ്ലവേര്‍സ് ഷോപ്പിംഗ്‌ ഫെസ്റ്റ്

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ പുതുവര്‍ഷത്തോടനുബന്ധിച്ചു ഭീമ ജുവലേഴ്സും ഫ്ലവേര്‍സ് ടിവിയും ചേര്‍ന്ന് മാമം മൈതാനിയില്‍ ഷോപ്പിംഗ്‌ ഫെസ്റ്റ് നടത്തുന്നു. ജനുവരി 5 മുതല്‍ 14 വരെയാണ് ഫെസ്റ്റ്. വിവിധതരം കലാപരിപാടികള്‍, അക്വ ഷോ, ഭക്ഷ്യ മേള, ഇലക്ട്രോണിക്സ് വിപണന ശാല തുടങ്ങി വളരെ വൈവിധ്യമാര്‍ന്ന ഷോപ്പിംഗ്‌ അനുഭവമാണ്‌ ഒരുക്കിയിട്ടുള്ളത്. ഫ്ലവേര്‍സ് ടിവിയില്‍ വളരെ വിജയകരമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ശ്രീകണ്ടന്‍ നായര്‍ ഷോ ചിത്രീകരണവും മാമം മൈതാനിയില്‍ വച്ച് നടക്കുന്നു എന്നതും മേളക്ക് മികവേകുന്നു.