ആറ്റിങ്ങലില്‍ പുസ്തകമേള

ആറ്റിങ്ങല്‍: നഗരസഭ പുസ്തകോത്സവം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷന്‍ എം.പ്രദീപ്‌ അധ്യക്ഷത വഹിച്ചു. നഗരസഭ അങ്കണത്തില്‍ നടക്കുന്ന പുസ്തകോത്സവം 16ന് സമാപിക്കും. സംസ്ഥാനത്തെ പ്രശസ്തരായ 15ല്‍ പരം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോല്‍സവത്തില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10% മുതല്‍ 50% വരെ വിലക്കുറവ് ലഭിക്കും.