ആറ്റിങ്ങലില്‍ കേരളത്തിലെ ആദ്യത്തെ കണ്ടെയ്നര്‍ സബ്സ്റ്റേഷന്‍ ഉദ്ഘാടനം 30ന്

ആറ്റിങ്ങല്‍: പൂര്‍ണമായും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ ത്തിക്കുന്ന വൈദ്യുതി സബ്സ്റ്റേഷന്‍ ഈ മാസം 30ന് ആറ്റിങ്ങലില്‍ പ്രവര്‍ത്ത നമാരംഭിക്കും. കച്ചേരി 33 കെ.വി കണ്ടെയ്നര്‍ സബ്സ്റ്റേഷനാണ് ഉദ്ഘാടനം ചെയ്യുന്നത്. കണ്ടെയ്നര്‍ സബ്സ്റ്റേഷന്‍ പ്രസരണ രംഗത്ത് കെ.എസ്.ഇ.ബി ലിമിറ്റെഡ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പുതിയ സംരഭമാണിത്. 30ന് വൈകിട്ട് മന്ത്രി എം.എം. മണി പദ്ധതി സമര്‍പ്പിക്കും. കേരളത്തിലെ ആദ്യത്തെ കണ്ടെയ്നര്‍ സബ്സ്റ്റേഷന്‍ പദ്ധതിയാണിതെന്ന് അഡ്വ.ബി.സത്യന്‍ എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു.