നിത്യഹരിത നായകന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 29 വര്‍ഷങ്ങള്‍

ചിറയിന്കീ്ഴ്‌: മലയാള സിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഈ ലോകത്തോട്‌ വിടപറഞ്ഞിട്ട് ഇന്ന്‍ 29 വര്‍ഷം. 1989 ജനുവരി 16നായിരുന്നു തീരാത്ത നഷ്ടം സമ്മാനിച്ച്‌ നസീര്‍ വിടവാങ്ങിയത്. ചിറയിന്‍കീഴ്‌കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു അന്നും ഇന്നും പ്രേംനസീര്‍ എന്ന അതുല്യ നടന്‍. ചിറയിന്‍കീഴ്‌ പൌരാവലി എല്ലാ വര്‍ഷവും പ്രേംനസീര്‍ സായഹ്നമൊരുക്കി ഈ അതുല്യ പ്രതിഭയുടെ പേരില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യാറുണ്ട് എങ്കിലും നസീറിന് ജന്മ നാട്ടില്‍ ഒരു സ്മാരകം എന്ന സ്വപ്നം ഇനിയും യഥാര്‍ത്യമായിട്ടില്ല.