മികച്ച നഗരപാലികയായി ആറ്റിങ്ങല്‍

ആറ്റിങ്ങല്‍: അവാര്‍ഡ്‌ തിളക്കുവുമായി ആറ്റിങ്ങല്‍ നഗരസഭ. സംസ്ഥാന നഗരകാര്യ വകുപ്പിന്‍റെ : 2011-12, 2015-16 വര്‍ഷങ്ങളിലെ മികച്ച നഗരസഭയ്ക്കുള്ള ‘മഹാനഗരപാലിക ട്രോഫി’ ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ലഭിച്ചു. 2016-17ലെ രണ്ടാം സ്ഥാനവും ആറ്റിങ്ങലിനാണ്. സംസ്ഥാനത്തെ നഗരസഭകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന അവാര്‍ഡാണ് ഇത്. ഒന്നാംസ്ഥാനത്തിനു 25 ലക്ഷവും രണ്ടാം സ്ഥാനത്തിനു 15 ലക്ഷവുമാണ് അവാര്‍ഡ്‌ തുക. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പ്രഥമ നഗരസഭ ദിനാഘോഷ ചടങ്ങില്‍ നഗരസഭ അധ്യക്ഷന്‍ എം.പ്രദീപ്‌, സെക്രട്ടറി ആര്‍.പ്രദീപ്‌കുമാര്‍ എന്നിവര്‍ മന്ത്രി കെ.ടി.ജലീല്‍ നിന്ന് അവാര്‍ഡ്‌ ഏറ്റുവാങ്ങി.