പൂവന്‍പാറ തടയണ ഉയര്‍ത്താന്‍ തീരുമാനമായി

ആറ്റിങ്ങല്‍: വേനല്‍ക്കാലത്ത് വാമനപുരം നദിയില്‍ നിന്നുള്ള പമ്പിംഗ് തടസ്സപ്പെടാതിരിക്കാനും വെള്ളം സംഭരിച്ച് നിര്‍ത്തുന്നതിനുമായി പൂവന്‍ പാറയിലെ തടയണ താല്‍ക്കാലികമായി 70 സെന്റീമീറ്റര്‍ ഉയര്‍ത്തുവാന്‍ തീരുമാനമായതായി നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ഉടന്‍ തുടങ്ങും. കുടിവെള്ളം ദുരുപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുകയും ചെയ്യുമെന്ന് നഗരസഭ അധ്യക്ഷന്‍ അറിയിച്ചു.