ജൈവ വൈവിധ്യ കോണ്‍ഗ്രസ് അവനവഞ്ചേരി സ്കൂളിന് തിളക്കമാര്‍ന്ന വിജയം

ആറ്റിങ്ങല്‍: പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും സംഘടിപ്പിച്ച കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് -2018 ജില്ലാതല മത്സരത്തില്‍ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മികച്ച വിജയം. സ്കൂളില്‍ നിന്നും പങ്കെടുത്ത കുട്ടികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി ഫെബ്രുവരിയില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. തൈക്കാട് ഗവ ആര്‍ട്സ്കോളേജില്‍ നടന്ന മത്സരങ്ങള്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.