സ്കൂള്‍ ബസ് ആറ്റിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി

ആറ്റിങ്ങല്‍: നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മാമം ആറ്റിലേക്ക് മറിഞ്ഞു. 14 കുട്ടികളുമായി സഞ്ചരിച്ച സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. 3 കുട്ടികള്‍ക്കും പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വന്‍ ദുരന്തമാണ് നീങ്ങി അകന്നത്. മാമം ശ്രീപാദം സരസ്വതി വിദ്യനികേതന്‍ സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സമയോചിതമായ നാട്ടുകാരുടെ ഇടപെടല്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. ബസില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഉടന്‍ പോലീസ് വലിയകുന്നു ആശുപത്രിയില്‍ എത്തിച്ചു. സാധാരണ ദിവസങ്ങളില്‍ കുട്ടികളെ വീടുകളിലെത്തിക്കുന്നത് പന്തലക്കോട് റോഡിലൂടെ മാമത്ത് എത്തിച്ച് വീടുകളിലെത്തിക്കുകയാണ് ചെയ്യുന്നത്, എന്നാല്‍ ഈ റോഡില്‍ ടാറിംഗ് നടക്കുന്നതിനാലാണ് പഴയ പാലം വഴി പോകാന്‍ തീരുമാനിച്ചത്.