പുണ്യപുരാതന കാളിയൂട്ടിന് ഇന്ന് അരങ്ങുണരും

ചിറയിന്‍കീഴ്‌: ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ ഇന്ന് കാളിയൂട്ട്. കാളിയൂട്ട് മഹോത്സവത്തിന് മുന്നോടിയായി മുടിയുഴിച്ചില്‍ പുറപ്പാട് നടന്നു. ദേവിയെ വരവേല്ക്കാ ന്‍ നാടും നാട്ടുകാരും ഒരുങ്ങി. നിറപറയും നിലവിളക്കും കാണിക്കയായി പുന്നെല്ലുമൊരുക്കി. ഇന്ന് 5 മണിയോടെ ക്ഷേത്രസന്നിധിക്ക് പുറകുവശത്ത്‌ ആനക്കൊട്ടിലിന് സമീപത്തുള്ള ചുട്ടികുത്തല്‍ പുരയില്‍ നിന്ന് ദേവിയും പരിജനങ്ങളും ക്ഷേത്രസന്നിധിയിലെ തെക്കേനടയിലെത്തി കിഴക്ക് ദര്‍ശനം നല്കിയാകും തിരുമുടി തലയിലേറ്റുക. തുടര്‍ന്ന് മേല്ശാന്തി ശാര്‍ക്കര കോയിക്കല്‍ മഠത്തില്‍ നാരായണന്‍ ജയകൃഷ്ണന്പോറ്റി തിരുമുടിയില്‍ തീര്‍ഥം തളിച്ച് പൂമാല ചാര്‍ത്തുന്നതോടെ വിശാലമായ ക്ഷേത്രപറമ്പില്‍ ഭദ്രകാളി-ദാരിക യുദ്ധത്തിന് അരങ്ങുണരും.