പൊള്ളും വെയിലില്‍ 12 മണി മുതല്‍ 3 മണി വരെ ഇനി ജോലി ചെയ്യണ്ട

തിരുവനന്തപുരം: വെയിലത്ത് പണിയെടുക്കുന്നവരുടെ ജോലി സമയം പുനക്രമീകരിച്ചു ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. ഇതിന്‍ പ്രകാരം ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7നും രാത്രി 7നും ഇടയില്‍ 8 മണിക്കൂറായി നിജപ്പെടുത്തി. ഇന്നലെ നിലവില്‍ വന്ന സമയമാറ്റം ഏപ്രില്‍ 30 വരെയാണ്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഒഴിവാക്കിയതായി ലേബര്‍ കമ്മീഷണര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു.