പെരുമ്പാമ്പ്‌ ചത്ത നിലയില്‍ പമ്പ് ഹൗസിനരികെ

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭാ പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനായി വാമനപുരം നദിയില്‍ അവനവഞ്ചേരി മൂത്തേടത്ത് ക്ഷേത്രത്തിന് സമീപം പരവൂര്‍പ്പുഴ കടവില്‍ പ്രവര്‍ത്തിക്കുന്ന പമ്പ് ഹൗസിനടുത്ത് പെരുംപാമ്പ് ചത്ത് കിടന്നത്. നാട്ടുകാരെ ആകെ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ചയാകെ പരിസരമാകെ ദുര്‍ഗന്ധം വമിച്ചത്തോടെയാണ് വാട്ടര്‍ അതോറിറ്റി ഉണര്‍ന്നത്. 15 അടിയോളം നീളവും നല്ല വണ്ണവുമുള്ള പാമ്പാണ് ചത്തത്. വലയില്‍ കുരുങ്ങി ചത്തതെന്നാണ് കരുതുന്നത്. വേണ്ട രീതിയില്‍ ശുചീകരിച്ചു മാത്രമേ കുടിവെള്ളം സപ്ലൈ ചെയ്യൂ എന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.