ഹരിതവിദ്യാലയ പുരസ്ക്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂള്‍ സ്വന്തമാക്കി

ആറ്റിങ്ങല്‍: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മികവുകള്‍ മാറ്റുരക്കുന്നതിനായി വിദ്യഭ്യാസ വകുപ്പിന്‍റെയും കൈറ്റിന്‍റെയും ആഭിമുഘ്യത്തില്‍ ദൂര്‍ദര്‍ശന്‍ വിക്ടെഴ്സ് ചാനല്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഹരിതവിദ്യാലയം’ വിദ്യഭ്യാസ റിയാലിറ്റി ഷോയില്‍ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുരസ്ക്കാരം ലഭിച്ചു. സംസ്ഥാനത്ത് നൂറോളം വിദ്യാലയങ്ങളില്‍ അവസാന റൗണ്ടില്‍ വെറും പതിമൂന്ന് സ്കൂളുകളാണ് മാറ്റുരച്ചത്. സ്കൂളിന് ഒന്നര ലക്ഷം രൂപയും കീര്‍ത്തി പത്രവുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റൊറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.