യുവതിയുടെ മരണം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍ തുടര്‍ന്ന് റോഡ്‌ ഉപരോധിച്ചു

ആറ്റിങ്ങല്‍: പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചികിത്സാപ്പിഴവെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും മൃതദേഹവുമായി ദേശീയപാതയും ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയും ഉപരോധിച്ചു. കെ.എസ്.എഫ്.ഇ ആറ്റിങ്ങല്‍ ബ്രാഞ്ചിലെ ജീവനക്കാരി, മുദാക്കല്‍ പൂവണത്തുംമൂട് കോടാലിക്കോണം ബിനു നിവാസില്‍ ബിനുവിന്‍റെ ഭാര്യ സുനി(36) ആണ് മരിച്ചത്. ചികിത്സയില്‍ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് പിഴവ് ഉണ്ടായിട്ടുണ്ടോ എന്നതിനെ കുറിച്ച് വിശദമായി അനേഷണം നടത്തി, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കേസ് എടുത്തെന്നും ഡി.വൈ.എസ്.പി, ഐ.എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ ഉറപ്പു നല്കിുയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.